Kerala Farmers University

ABOUT KVP - കെ‌വി‌പിയെക്കുറിച്ച്

Available in english & മലയാളം

Genesis Mission Vision

Karshaka Vidyapeedam , popularly known as Kerala Farmers’ University is headquartered at Padannakkad in Kasaragod district of Kerala. It is a University of the farmers by the farmers for the farmers, which came into being in the year 2019 under the chairmanship of Prof. K. Abdul Kareem, the renowned extensionist. The goal of the Farmers’ University is to groom a new generation farmers, who are well versed in farmers’ farming and new science based knowledge. It aims at promoting farmers’ education, farmers’ experimentation and research , farmer to farmer extension and processing, value addition and marketing.

The occupational dependency of the populace of Kerala on agriculture is decreasing day by day. The offspring of farmers do not become farmers. The generation called farmers is gradually becoming extinct.As such it has become imperative to preserve the existing community of farmers and to transfer their knowledge, legacy and culture to a receptive, willing segment of new generation. It is in this backdrop Kerala Farmers ’University is conceived and started functioning.

ഉല്‌പത്തി ദൗത്യം ദർശനം

കേരള ഫാർമേഴ്‌സ് യൂണിവേഴ്‌സിറ്റി എന്നറിയപ്പെടുന്ന കർഷക വിദ്യാപീഠത്തിന്റെ ആസ്ഥാനം കേരളത്തിൽ കാസറഗോഡ് ജില്ലയിലെ പടന്നക്കാടാണ്. കർഷകർക്കായി കർഷകരുടെ ഒരു സർവ്വകലാശാലയാണ് ഇത്. 2019- ൽ വിജ്ഞാനവ്യാപന ശാസ്ത്രജ്ഞനായ പ്രൊഫ. കെ. അബ്ദുൾ കരീമിന്റെ അധ്യക്ഷതയിൽ നിലവിൽ വന്നു. ഫാർമേഴ്‌സ് യൂണിവേഴ്‌സിറ്റിയുടെ ലക്ഷ്യം കർഷകരുടെ കൃഷിയിലും പുതിയ ശാസ്ത്ര അധിഷ്ഠിത അറിവിലും വൈദഗ്ധ്യമുള്ള ഒരു പുതിയ തലമുറ കർഷകരെ വാർത്തെടുക്കുക എന്നതാണ്. കർഷകരുടെ വിദ്യാഭ്യാസം, കർഷകരുടെ പരീക്ഷണവും ഗവേഷണവും, കർഷരിൽ നിന്നും കർഷകരിലേക്കുള്ള വിജ്ഞാന വ്യാപനം, സംസ്കരണവും, മൂല്യവർദ്ധനവും വിപണനവും പ്രോത്സാഹിപ്പിക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യം.

കാർഷികമേഖലയിലെ കേരളത്തിലെ ജനങ്ങളുടെ തൊഴിൽ ആശ്രിതത്വം അനുദിനം കുറയുന്നു. കർഷകരുടെ സന്തതികൾ കൃഷിക്കാരായി മാറുന്നില്ല. കൃഷിക്കാർ എന്ന തലമുറ ക്രമേണ വംശനാശം നേരിടുകയാണ്. അതിനാൽ, നിലവിലുള്ള കർഷകരുടെ സമൂഹത്തെ സംരക്ഷിക്കുന്നതോടൊപ്പം അവരുടെ അറിവ്, പൈതൃകം, സംസ്കാരം എന്നിവ പുതുതലമുറയിലെ സന്നദ്ധമായ ഒരു വിഭാഗത്തിലേക്ക് മാറ്റേണ്ടത് അത്യാവശ്യമായി. ഈ പശ്ചാത്തലത്തിലാണ് കേരള ഫാർമേഴ്‌സ് യൂണിവേഴ്‌സിറ്റി (കർഷ സർവ്വകലാശാല) വിഭാവനം ചെയ്ത് പ്രവർത്തനം ആരംഭിക്കുന്നത്.